പാലക്കാട്: കുട്ടികളെ മർദിച്ചത് ചോദ്യം ചെയ്ത രക്ഷിതാക്കളെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതികൾക്ക് 15 മാസം തടവും 11,500 രൂപ പിഴയും പാലക്കാട് ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു.
കൊടുന്തിരപ്പുള്ളി നെടുംപറമ്പ് ഷിജിൽ (28), കാവിൽപ്പാട് അമ്പലപ്പറമ്പ് ജിത്തു (24) എന്നിവരെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസവും ഏഴുദിവസവും അധിക തടവ് അനുഭവിക്കണം. 2016 ജൂണിൽ ഒലവക്കോട് ഒാട്ടുകമ്പനിക്ക് സമീപം റെയിൽവേ ഗേറ്റിന് അടുത്തുെവച്ചാണ് സംഭവം. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടികളെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത് ചോദ്യംചെയ്തതിനാണ് രക്ഷിതാക്കളായ ഖാജ ഹുസൈൻ, ഷാജഹാൻ എന്നിവരെ പ്രതികൾ കുത്തിപ്പരിക്കേൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.