മൂന്നാർ: മദ്യപിച്ചെത്തി തട്ടുകടയും വാഹനവും അടിച്ചുതകർത്ത നാലംഗ സംഘത്തിലെ മുഖ്യ പ്രതി അറസ്റ്റിൽ. ചൊക്കനാട് എസ്റ്റേറ്റ് നോർത്ത് ഡിവിഷനിലെ ആർ. സുരേഷ് കുമാറാണ് (25) പിടിയിലായത്. കഴിഞ്ഞ 10ന് രാത്രി 11ന് പഴയ മൂന്നാർ മൂലക്കടയിലെ തട്ടുകടയിൽ മദ്യപിച്ചെത്തിയ നാലുപേരാണ് പ്രശ്നമുണ്ടാക്കിയത്.
ആഹാരം തണുത്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കടയിലെ സാധനങ്ങൾ അടിച്ചുതകർത്ത സംഘം ജീവനക്കാെരയും പരിക്കേൽപിച്ചു. കടയുടെ സമീപം പാർക്ക് ചെയ്തിരുന്ന ഒമ്നി വാൻ തകർത്തശേഷം അക്രമികൾ ഒളിവിൽ പോകുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മൂന്നാർ പൊലീസ് ഇൻസ്പെക്ടർ കെ.പി. മനേഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.