ഹൈസ്കൂൾ വിദ്യാർഥിനിക്ക് നേരെ അതിക്രമം; മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കിളിമാനൂർ: ഹൈസ്കൂൾ വിദ്യാർഥിനിക്ക് നേരെ അതിക്രമം നടത്തിയ ഇതേ സ്കൂളിലെ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ചയാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ പെൺകുട്ടി എൻ.സി.സി കാഡറ്റാണ്. ചൊ വ്വാഴ്ച ഉച്ചക്ക് പെൺകുട്ടിക്ക് 'ഡിസിപ്ലിൻ ഡ്യൂട്ടി' എൻ.സി.സി ഉദ്യോഗസ്ഥനായ അധ്യാപകൻ നൽകിയിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് കുറച്ചകലെയാണ് പ്ലസ് ടു വിഭാഗം. ഇവർക്ക് ഹൈസ്കൂൾ വിഭാഗ പ്രവേശനം വിലക്കിയിട്ടുണ്ട്.

എന്നാൽ ഉച്ചക്ക് 12.30 കഴിഞ്ഞപ്പോൾ ഹയർ സെ ക്കൻഡറി വിഭാഗത്തിലെ മൂന്ന് ആൺകുട്ടികൾ സ്കൂളിലേക്ക് കടന്നു. ഡ്യൂട്ടിയുടെ ഭാഗമായി ഇത് ചോദ്യം ചെയ്ത പെൺകുട്ടിയെ പിടിച്ച് തള്ളുകയും വലതുകൈ പിടിച്ച് തിരിക്കുകയും ചെയ്തു. വേദന കൊണ്ട് കരഞ്ഞെങ്കിലും കുറേ കഴിഞ്ഞശേഷമാണ് പിടിവിട്ടതത്രേ.

ആശുപ ത്രിയിലെത്തിച്ച കുട്ടിയുടെ കൈക്കുഴക്ക് നിസ്സാര പരിക്കുണ്ട്. പെൺകുട്ടിയുടെ മാതാവ് ബുധനാഴ്ച സ്കൂളിൽ പരാതിനൽകി. ആൺകുട്ടികളുടെ രക്ഷിതാക്കളെ സ്കൂളിൽ വിളിച്ചുവരുത്തിയ ശേഷമാണ് കുട്ടികളെ സസ്പെൻഡ് ചെയ്തത്.

Tags:    
News Summary - Assault on high school student; Suspension for three students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.