പിടിയിലായ പ്രതികൾ

മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചു; രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ യുവാവിനെ ആക്രമിക്കുകയായിരുന്ന രണ്ടംഗസംഘത്തെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെയും ആക്രമണം. സംഭവത്തില്‍ എസ്‌.ഐക്കും പൊലീസുകാരനും പരിക്കേറ്റു. പൊലീസിനെ ആക്രമിച്ച രണ്ടുപേരെയും അറസ്റ്റുചെയ്തു. മൂന്നാംമൈല്‍ പേരൂരിലെ രാജീവന്‍ (37), മാതമംഗലം കുറ്റൂർ താറ്റിയേരി ഷിജിന്‍ (34) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച്ച രാത്രി 11ഓടെ കോട്ടച്ചേരി നയാബസാറിലാണ് സംഭവം. മദ്യലഹരിയില്‍ രാജീവനും ഷിജിനും ചേര്‍ന്ന് മറ്റൊരാളെ ആക്രമിക്കുന്നതായി വിവരം ലഭിച്ചെത്തിയ എസ്‌.ഐ ശ്രീജേഷി‍െൻറ നേതൃത്വത്തിലുള്ള പൊലീസുകാര്‍ അക്രമികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പൊലീസുകാരെ അക്രമിച്ചത്.

എസ്.ഐ ശ്രീജേഷ്, സിവില്‍ പൊലീസ് ഓഫിസര്‍ അജയന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവർ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി.

Tags:    
News Summary - Assaults police on drunken driving; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.