അയർക്കുന്നം: ആശുപത്രിയിലെത്തി ഡോക്ടറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. അയർക്കുന്നം തെക്കേടത്ത് വീട്ടിൽ ബിജു എബ്രഹാമിനെയാണ് (52) അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
അയർക്കുന്നം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിയ ഇയാൾ ഒ.പി ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ബഹളം വെക്കുകയും ഇവിടെയുണ്ടായിരുന്ന ഡോക്ടറെ ചീത്തവിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ഇവരുടെ വിഡിയോ മൊബൈലിൽ ചിത്രീകരിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ അയർക്കുന്നം പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. അയർക്കുന്നം എസ്.ഐ കെ.എസ്. ലെബിമോൻ , സാജു ടി.ലൂക്കോസ്, എ.എസ്.ഐ ഗീത, സി.പി.ഒമാരായ സരുൺ, അജു വി.തോമസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.