അഞ്ചാലുംമൂട്: മുൻവിരോധം മൂലം മാരകായുധങ്ങളുമായി ആക്രമണം നടത്തിയ സംഘത്തിൽ ഉൾപ്പെട്ടവർ പൊലീസ് പിടിയിലായി. പനയം തെക്കേവീട്ടിൽമുക്ക് കലേഷ് ഭവനിൽ എം. മഹേഷ് (29), പനയം കോവിൽമുക്ക് മഞ്ജു ഭവനിൽ എസ്. റജിലാൽ (37) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
പനയം സുമൻ ഭവനിൽ സുമനെയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. കഴിഞ്ഞ വർഷം പ്രതികൾ ഉൾപ്പെട്ട സംഘം സുമന്റെ വീടിന് സമീപത്തുള്ള ഒരു യുവാവിനെ ദേഹോപദ്രവം ഏൽപിക്കാൻ ശ്രമിച്ചത് സുമൻ ചോദ്യംചെയ്തിരുന്നു. ഈ വിരോധത്തിൽ കഴിഞ്ഞ എട്ടിന് ആലുംമൂട് സ്കൂളിന് സമീപമുള്ള വെയിറ്റിങ് ഷെഡിൽ ഇരിക്കുകയായിരുന്ന സുമനെ പ്രതികൾ സംഘം ചേർന്ന് കമ്പി വടിയും മറ്റ് മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള ആക്രമണത്തിൽ തറയിൽ വീണ ഇയാളെ തലക്കും മറ്റും മൃഗീയമായി അടിച്ചു.
ആക്രമണത്തിൽ ഇയാളുടെ കൈക്ക് ഒടിവും ദേഹമാസകലം പരിക്കുമുണ്ടായി. സംഘത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കി. അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഗിരീഷ്കുമാർ, പ്രദീപ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.