കഠിനംകുളം: ലഹരി കച്ചവടം പിടികൂടാനെത്തിയ പൊലീസ് സംഘത്തെ കത്തിയുമായി ആക്രമിച്ച പ്രതി പിടിയിൽ. ഒ.എം.ആർ എന്നറിയപ്പെടുന്ന ഷെമീം (33) ആണ് പിടിയിലായത്.
പെരുമാതുറയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. പെരുമാതുറ, കഠിനംകുളം പ്രദേശങ്ങളിൽ സ്ഥിരമായി ലഹരി വില്പന നടത്തി വന്ന പ്രതിയെ പിടിക്കാനെത്തിയ കഠിനംകുളം എസ്.ഐ ഉൾപ്പടെയുള്ള സംഘത്തെ ഇയാൾ ആക്രമിക്കുകയായിരുന്നു. വീടുവളഞ്ഞ് ഷെമീമിനെ പിടികൂടുന്നതിനിടെ പൊലീസിനെ മർദ്ദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു.
പിടികൂടുമെന്നുറപ്പായതോടെയാണ് കത്തിവീശി പോലീസിനെ കുത്താൻ ശ്രമിച്ചത്. ഒഴിഞ്ഞു മാറിയതിനാൽ എസ്.ഐക്ക് കുത്തുകൊണ്ടില്ല. കഠിനംകുളം എസ്.ഐ അനൂപ്, സി.പി.ഒ മാരായ അഭിലാഷ്, ഹാഷിം എന്നിവർക്ക് പരിക്കേറ്റു. തുടർന്ന് സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസ് എത്തിയാണ് ഇയാളെ പിടികൂടിയത്.
ഇയാളിൽ നിന്ന് .45 ഗ്രാം എം.ഡി.എം.എയും പിടികൂടി. ആശുപത്രി ജീവനക്കാരെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഷെമീം.
പൊലീസിനെ ആക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും മാരക ലഹരി വസ്തു സൂക്ഷിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.