നിലമ്പൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് നഗ്നഫോട്ടോകൾ കൈക്കലാക്കുകയും പിന്നീട് ഈ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി കാപ്പുമ്മൽ മുഹമ്മദ് സാദിഖിനെയാണ് (19) നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ സ്വർണഭരണങ്ങൾ തട്ടിയെടുക്കാനും പ്രതി ശ്രമിച്ചു. ചൈൽഡ് ലൈൻ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിലമ്പൂർ എസ്.ഐ ശശികുമാർ, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.