ദുരിതാശ്വാസ ക്യാമ്പിൽ പീഡനശ്രമം; പ്രതി പിടിയിൽ

തലയോലപ്പറമ്പ്: ദുരിതാശ്വാസ ക്യാമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന 15കാരനെ പ്രകൃതിവിരുദ്ധ ലൈംഗികതക്ക് വിധേയനാക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറവൻതുരുത്ത് ഗവ. യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ശനിയാഴ്ച ഉച്ചക്ക് 2.30യോടെയായിരുന്നു സംഭവം.

15കാരന്റ സഹോദരിയാണ്, സഹോദരനെ മുതിർന്ന ഒരാൾ ഉപദ്രവിക്കുന്നതായി ക്യാമ്പിലുണ്ടായിരുന്നവരെ അറിയിച്ചത്. തുടർന്ന് ക്യാമ്പിലുണ്ടായിരുന്നവർ തലയോലപ്പറമ്പ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറവൻതുരുത്ത് വാലയിൽ കോളനിയിൽ ബിജുവിനെ (49) പൊലീസ് അറസ്റ്റു ചെയ്തു. 

Tags:    
News Summary - Attempted assault in relief camp; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.