വാഹനം തടഞ്ഞുനിർത്തി കവർച്ച ശ്രമം; ഒരാള്‍ കൂടി അറസ്റ്റില്‍

മൂവാറ്റുപുഴ: ക്വാറിയിലെ കലക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. ഇടുക്കി അടിമാലി മുനിത്തണ്ട് ഭാഗത്ത് പുളിക്കിയില്‍ വീട്ടില്‍ ജിയോ ജോസ് മാത്യു (36) വിനെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്ത്‌ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂത്താട്ടുകുളം ഭാഗത്തുള്ള ക്വാറിയില്‍നിന്ന് പണവുമായി സഞ്ചരിച്ച കാറിനെ രജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചു വെച്ച മറ്റൊരു വാടക കാറിൽ കവര്‍ച്ച സംഘം പിന്തുടർന്ന് എം.സി റോഡിൽ മാറാടിയ്ക്കു സമീപം വാഹനം വട്ടം വച്ച്‌ ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. കേസിലുള്‍പ്പെട്ട ആറ് പ്രതികളെ നേരത്തെ അറസ്റ്റുചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്.

മല്ലപ്പിള്ളിയിലുള്ള ക്വാറിയില്‍ രണ്ട് വര്‍ഷമായി ജെ.സി.ബി ഓപ്പറേറ്ററായി ജോലി ചെയ്തുവന്നിരുന്നയാളാണ് അറസ്റ്റിലായ ജിയോ ജോസ് മാത്യു.

പണം തട്ടിയെടുക്കുന്നതിനുള്ള ഗൂഢാലോചനക്ക് ശേഷം സംഭവ ദിവസം ക്വാറിയില്‍ നിന്നും പണവുമായി കാര്‍ പുറപ്പെട്ട വിവരം മറ്റ് പ്രതികളെ യഥാസമയം അറിയിച്ച് കവര്‍ച്ചക്ക് വേണ്ടിയുള്ള സഹായം ചെയ്തുകൊടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Attempted robbery; Another arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.