അ​നൂ​പ് ഫ്രാ​ൻ​സി​സ്

വാഹനം തടഞ്ഞുനിർത്തി കവർച്ചശ്രമം: സംഘത്തിലെ ഒരാൾ പിടിയിൽ

മൂവാറ്റുപുഴ: ക്വാറിയിലെ കലക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് കവർച്ചക്ക് ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. അടിമാലി മന്നാംകണ്ടം ആനവിരട്ടി ഭാഗത്ത്‌ കൊട്ടാരത്തിൽ വീട്ടിൽ അനൂപ് ഫ്രാൻസിസി (പീലി -40)നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തുനാട് പട്ടിമറ്റം മങ്കുഴി ഭാഗത്ത്‌ ഗ്യാസ് സ്റ്റൗ റിപ്പയർ ജോലി ചെയ്യുകയാണിയാൾ.

28ന് രാത്രി മൂവാറ്റുപുഴ-കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്താണ് കേസിനാസ്പദമായ സംഭവം. കൂത്താട്ടുകുളം ഭാഗത്തുനിന്ന് പണവുമായി വന്ന കാറിനെ രജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചുവെച്ച മറ്റൊരു വാടക കാറിൽ കവർച്ച സംഘം പിന്തുടർന്നു. എം.സി റോഡിൽ മാറാടിക്ക് സമീപം വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. പ്രതികൾക്കായി അന്വേഷണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

അനൂപിന് മുമ്പ് കൊടുങ്ങല്ലൂർ മതിലകത്ത് വ്യാപാരിയെ ആക്രമിച്ച്‌ ഒന്നര കിലോ സ്വർണം കവർച്ചചെയ്ത കേസും അടിമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലും നിരവധി മോഷണ, കവർച്ച കേസുകളുണ്ട്. മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്. മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എം.കെ. സജീവ്, എ.എസ്.ഐ രാജേഷ്, ജയകുമാർ, സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Attempted robbery to stop vehicle In gang One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.