കോഴിക്കോട്: ചേരിതിരിഞ്ഞ് റോഡിൽ ഏറ്റുമുട്ടുകയും മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനു മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിനുനേരേ പെട്രോള്‍ ബോംബെറിയുകയും ചെയ്തതടക്കം പ്രതികൾ റിമാൻഡിൽ. ചൊവ്വാഴ്ച മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റുചെയ്ത പൂവാട്ടുപറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീർ (42), ഷഹബാസ് അഷ്റഫ് (25), കേളൻപറമ്പ് അസ്കർ (35), പുറായിൽ ഹൗസിൽ ഷാഹുൽ ഹമീദ് (20), കളരിപുറായിൽ അർഷാദ് (25), ചെറൂപ്പ കോടഞ്ചേരി വീട്ടിൽ ഫവാസ് (24), പെരിയങ്ങാട് താടായിൽ വീട്ടിൽ അബ്ദുൽ റാസിഖ് (40), കുറ്റിക്കാട്ടൂർ മേലേ അരയങ്കോട് മുനീർ (42), തീർത്തക്കുന്ന് അരുൺ (25), പെരുമണ്ണ പനച്ചിങ്ങൽ റോഡ് മുഹമ്മദ് അജ്നാസ് (23), തറോൽ പുളിക്കൽതാഴം യാസർ അറാഫത്ത് (28), ആനക്കുഴിക്കര പറക്കണ്ടിയിൽ രോഹിത് എന്ന ചക്കര (23) എന്നിവരും കേസിൽ പ്രതിചേർത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അർജുനുമാണ് റിമാൻഡിലായത്. ഈ സംഘത്തിലെ മറ്റൊരു പ്രതി ഗിരീഷിനെ നേരത്തെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതോടെ കേസിൽ റിമാൻഡിലായവരുടെ എണ്ണം 14 ആയതായി മെഡിക്കൽ കോളജ് ഇൻസ്പെക്ടർ ബെന്നി ലാലു പറഞ്ഞു.
പൂവാട്ടുപറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ‘ബി കമ്പനി’ ക്വട്ടേഷൻ സംഘമാണിവർ. സംഘ തലവൻ മുഹമ്മദ് ബഷീറിനൊപ്പം മുമ്പൊരു കേസിൽ പ്രതിയായ അജ്മൽ കേസിൽ ഹാജരാവാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം പൂവാട്ടുപറമ്പിൽ നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിൽ കലാശിച്ചിരുന്നു. ഇതിൽ പരിക്കേറ്റവരെയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ ജീപ്പിനുനേരെയാണ് പെട്രോൾ നിറച്ച ബിയർ കുപ്പി എറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.