കൊച്ചി: അമിത വണ്ണം കുറക്കാൻ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. തിരുവനന്തപുരം പാരിപ്പള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവിനെയാണ് (27) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
കോസ്മറ്റോളജി ചികിത്സയിലും ശസ്ത്രക്രിയയിലും പ്രാഗല്ഭ്യമുള്ള ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച്, അമിത വണ്ണം കുറക്കാൻ തിരുവനന്തപുരം സ്വദേശിയായ യുവതിയെയാണ് 2023 മേയിൽ കടവന്ത്രയിലെ സ്ഥാപനത്തിൽവെച്ച് കീഹോൾ സർജറി നടത്തിയത്. വണ്ണം കുറയാത്തതിനെത്തുടർന്ന് യുവതി ഇയാളെ സമീപിക്കുകയും 2023 ജൂണിൽ വീണ്ടും ഓപൺ സർജറി നടത്തുകയുംചെയ്തു. ശസ്ത്രക്രിയ ചെയ്ത മുറിവിൽ ഗുരുതര അണുബാധ ഉണ്ടാകുകയും യുവതിയുടെ ജീവനുതന്നെ ഭീഷണിയാവുകയും ചെയ്തതോടെയാണ് പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.