ഭോപാൽ: ഭാര്യയുടെ മുന്നിൽ വെച്ച് തന്നെ അങ്കിൾ എന്ന് വിളിച്ച കടയുടമയെ ക്രൂരമായി മർദിച്ച് യുവാവ്. വിശാൽ ശാസ്ത്രി എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മധ്യപ്രദേശിലെ ഭോപാലിലെ വസ്ത്രക്കടയിലാണ് സംഭവം. ഭാര്യക്കും കുട്ടിക്കുമൊപ്പം സാരി വാങ്ങാനാണ് 30 വയസു തോന്നിക്കുന്ന രോഹിത് കടയിലെത്തിയത്. ആയിരം രൂപയിൽ താഴെയുള്ള സാരി മതിയെന്ന് വിശാൽ കടയുടമയോട് ആവശ്യപ്പെട്ടു. അതിന് മറുപടി നൽകവെ അങ്കിൾ എന്ന് വിശാൽ വിളിച്ചതാണ് രോഹിത്തിനെ പ്രകോപിപ്പിച്ചത്.
രോഷാകുലനായ ഇയാൾ ഭാര്യയെ കൂട്ടി കടയിൽനിന്ന് മടങ്ങുകയും പിന്നീട് കൂട്ടുകാർക്കൊപ്പമെത്തി കടയുടമയെ ആക്രമിക്കുകയുമായിരുന്നു. വടി, ബെൽറ്റ് എന്നിവയുപയോഗിച്ചാണ് ഇവർ വിശാലിനെ ക്രൂരമായി മർദിച്ചത്. രോഹിത്തിനും കൂട്ടുകാര്‍ക്കുമെതിരേ പൊലീസ് കേസെടുത്തു. ഭോപാലിലെ ജഠ്കേഡി ഭാഗത്ത് ശാസ്ത്രീ ഫാഷൻ എന്ന കട നടത്തുകയാണ് വിശാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.