അമ്പലപ്പുഴ: വീട്ടിൽ ബൈക്ക് മോഷ്ടിക്കാനെത്തിയ പ്രതികൾ കൂടുതൽ ബൈക്ക് മോഷണക്കേസിലെ പ്രതികളെന്ന് െപാലീസ്. തിരുവമ്പാടി ഓമന ഭവനിൽ രാഹുൽ ബാബു (24), പഴവീട് ചക്കപ്പറമ്പ് അനന്തു (24) എന്നിവരെയാണ് പുന്നപ്ര െപാലീസ് ബൈക്ക് മോഷണക്കേസിൽ അറസ്റ്റ് ചെയ്തത്.
കളർകോട് രണ്ട് വീട്ടിൽനിന്ന് ബൈക്ക് മോഷ്ടിച്ച ശേഷം പഞ്ചായത്ത് അംഗം പ്രഭാ വിജയെൻറ വീട്ടിൽ ബൈക്ക് മോഷ്ടിക്കാനെത്തിയതായിരുന്നു. ഈ സമയം വളർത്തുനായ് കുരച്ചതോടെ പ്രഭയുടെ മകൻ ഉണർന്നു. ബൈക്കിൽ യുവാക്കൾ കടന്നുകളഞ്ഞ വിവരം വീട്ടുകാർ െപാലീസിൽ അറിയിച്ചു. െപാലീസ് പിന്തുടർന്ന് രാഹുൽ ബാബുവിനെ പിടികൂടി. ഇയാളിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് പിന്നീട് അനന്തുവിനെയും പിടികൂടി. മോഷ്ടിച്ച ബൈക്കും കണ്ടെടുത്തു. നേരേത്ത തൂക്കുകുളം ജങ്ഷന് സമീപം റോഡരികിലിരുന്ന ബൈക്കും മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചു. കഞ്ചാവ് വിൽപനയും നടത്തിയിരുന്നതായി െപാലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.