ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിെൻറ നേതൃത്വത്തിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ രാഹുൽ രാധാകൃഷ്ണനും മറ്റും വാടകക്ക് താമസിക്കുന്ന ആലപ്പുഴ മുനിസിപ്പാലിറ്റി മന്നത്ത് വാർഡിലെ വെച്ചിശ്ശേരി വീട്ടിൽ റെയ്ഡിലാണ് ബോംബ് കണ്ടെടുത്തത്. ആലപ്പുഴ ചാത്തനാട് വാർഡ് പാണശ്ശേരി വീട്ടിൽ രാഹുൽ രാധാകൃഷ്ണൻ (32), ചാത്തനാട് കോളനിയിൽ ഷിേജാ (25) എന്നിവരാണ് പിടിയിലായത്.
വീട്ടിലെ ടെറസിെൻറ പടിഞ്ഞാറുവശം സിലിണ്ടർ രൂപത്തിൽ കാണപ്പെട്ട സ്ഫോടകവസ്തു ബോംബ് സ്ക്വാഡിെൻറ സഹായത്തോടെ സുരക്ഷിതമായി നിർവീര്യമാക്കുകയായിരുന്നു.നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിെൻറ ഭാഗമായി ജില്ല പൊലീസ് മേധാവി ജി. ജയദേവിെൻറ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ രാഹുൽ രാധാകൃഷ്ണനും ലേ കണ്ണനും ഒരുമിച്ചാണ് പ്രവർത്തിച്ചിരുന്നത്. ഇരുവരും തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ കൊടും ശത്രുക്കളായി.കഴിഞ്ഞദിവസം രാഹുലിെൻറ സംഘത്തിെൻറ ഭാഗമായ ഒരാളെ വെട്ടിപ്പരിക്കേൽപിച്ച് മടങ്ങവെയാണ് കണ്ണൻ സ്ഫോടനത്തിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.