നെടുമ്പാശ്ശേരി: ലഹരി കേസുകളിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്ന് ഇറങ്ങുന്നവരോട് എക്സൈസ് ബോണ്ടെഴുതി വാങ്ങുന്നു. ഇനി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്നാണ് ബോണ്ടെഴുതി വാങ്ങുന്നത്. ഇത് ലംഘിച്ചാൽ കൂടുതൽ വകുപ്പുകളോടെ പുതിയ കേസെടുക്കും. സംസ്ഥാനത്ത് സ്ഥിരമായി മയക്കുമരുന്ന് വിപണനത്തിലേർപ്പെട്ട 2434 പേരുടെ ഡേറ്റ ബാങ്ക് എക്സൈസ് തയാറാക്കിയിട്ടുണ്ട്.
ഇവരിൽ ബഹുഭൂരിപക്ഷം പേരും വിവിധ കേസുകളിൽ ജാമ്യത്തിൽ കഴിയുന്നവരാണ്. അതിനാൽ പുതിയ കേസിൽ ഉൾപ്പെട്ടാൽ കരുതൽ തടങ്കൽ ഉൾപ്പെടെ നടപടിയാണ് പരിഗണിക്കുന്നത്. ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ കൂടുതൽ പേർ എറണാകുളം ജില്ലയിൽനിന്നാണ് -376. രണ്ടാം സ്ഥാനത്തുള്ള പാലക്കാടുനിന്ന് 316 പേരും പട്ടികയിലുണ്ട്. ഡേറ്റ ബാങ്കിലുള്ളവരുടെ വാഹനങ്ങളും വീടുകളും വരെ നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.