വിവാഹനിശ്ചയത്തിന്​ 'വജ്ര മോതിര'മില്ല; പെൺകുട്ടിയെ വരന്‍റെ വീട്ടുകാർ ആക്രമിച്ചു

അമൃത്​സർ: വിവാഹനിശ്ചയത്തിന്​ വജ്രമോതിര​മില്ലെന്ന്​ ചൂണ്ടിക്കാട്ടി പെൺകുട്ടിയെ വരന്‍റെ വീട്ടുകാർ ആക്രമിച്ചു. പഞ്ചാബിലെ ജലന്ദർ നഗരത്തിൽ ഞായറാഴ്ചയാണ്​ സംഭവം.

വിവാഹനിശ്ചയത്തിനായെത്തിയ വരന്‍റെ കുടുംബം പെൺവീട്ടുകാരോട്​ വജ്ര മോതിരം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇരു കുടുംബങ്ങളും തമ്മിൽ തർക്കമാകുകയും പിന്നീട്​ അക്രമത്തിൽ കലാശിക്കുകയും ചെയ്​തു. പെൺകുട്ടിയെ വരന്‍റെ വീട്ടുകാർ ക്രൂരമായി മർദിച്ചിരുന്നു. ഇതോടെ പെൺവീട്ടുകാർ പൊലീസിൽ പരാതി നൽകി.

വിവാഹനിശ്ചയത്തിന്​ മുമ്പ്​ പെൺവീട്ടുകാരിൽനിന്ന്​ വരന്‍റെ വീട്ടുകാർ പണമോ സ്വ​ർണമോ ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ വിവാഹനിശ്ചയത്തിനെത്തിയതോടെ ഇവർ വജ്രമോതിരവും സ്വർണവളകളും കമ്മലും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ രണ്ടുകൂട്ടരും തമ്മിൽ തർക്കം മൂത്ത്​ അടിയാകുകയായിരുന്നു.

ഹോട്ടലിലായിരുന്നു നിശ്ചയ ചടങ്ങുകൾ. ഇരുകൂട്ടരും തമ്മിൽ അടിയായതോടെ വിവാഹം വേണ്ടെന്നുവെച്ചു. ​തുടർന്ന്​ വിവാഹ ദല്ലാളിലെ വിളിച്ചുവരുത്തിയപ്പോൾ വരൻ നേരത്തേ വിവാഹം കഴിച്ചിരുന്നതായും രണ്ടുകുട്ടികളുണ്ടെന്നും തെളിഞ്ഞതായി പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. ഇതോടെ വരനും കുടുംബവും ഹോട്ടലിൽനിന്ന്​ കടന്നുകളഞ്ഞതായും അവർ അറിയിച്ചു.

സംഭവത്തിൽ പൊലീസ്​ യാതൊരു നടപടിയും സ്വീകരിക്കു​ന്നില്ലെന്ന്​ പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചു. എന്നാൽ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അക്രമത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ്​ അന്വേഷണമെന്നും പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Boys Family Attacks Girl For Not Getting Diamond Ring on Engagement Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.