കാപ്പ നിയമം ലംഘിച്ചു; പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: കാപ്പ നിയമ പ്രകാരം ജില്ലയിൽ നിന്നു നാടുകടത്തപ്പെട്ടയാൾ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ. മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിന്നു നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് 2022 മാർച്ച് രണ്ട് മുതൽ ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശന അനുമതി നിഷേധിക്കപ്പെട്ട മേലാറ്റൂർ എപ്പിക്കാട് സ്വദേശി ജൗഹർ (22) ആണ് കുറ്റിപ്പുറം അയങ്കലത്ത് വെച്ച് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.

ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ തിരൂർ ഡിവൈ.എസ്.പി ബിജുവിന്റെ നിർദേശ പ്രകാരം കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് അയങ്കലത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂർ ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - broke the Kaapa law; The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.