ന്യൂഡൽഹി: 77കാരനായ ബിൽഡറുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയതായി പൊലീസ്.വടക്കൻ ഡൽഹിയിലെ സിവിൽ ലൈൻസ് ഭാഗത്തെ വീട്ടിൽ ഞായറാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. അടിവയറ്റിലും മുതുകിലുമുള്ള മൂന്ന് കുത്തുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ (നോർത്ത്) സാഗർ സിങ് കൽസി പറഞ്ഞു.
വീട്ടിൽ നിന്ന് പണം അടങ്ങിയ ചില പെട്ടികൾ കാണാതായതിനാൽ കവർച്ചയാകാം കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
മരിച്ച രാം കിഷോർ അഗർവാൾ ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. മകനും മറ്റ് കുടുംബാംഗങ്ങളും ഒന്നാം നിലയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് ഇദ്ദേഹത്തിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചത്. വീട്ടിൽ നാല് നാല് വീട്ടുജോലിക്കാർ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പുലർച്ചെ രണ്ട് പേർ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ടതായി സെക്യൂരിറ്റി ഗാർഡ് പൊലീസിന് മൊഴി നൽകി. പ്രതികളെ എത്രയും വേഗം പിടികൂടാനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ഡി.സി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.