കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിമാഫിയക്കെതിരെ കർശന നടപടികൾ തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടിയിലായി.
മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും വിൽക്കുന്ന സംഘത്തിൽപെട്ടവരാണിവർ. പിടിയിലായവർ ഏഷ്യൻ പൗരന്മാരാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
16 കിലോ വ്യത്യസ്ത മയക്കുമരുന്നുകളും 9,000 സൈക്കോട്രോപിക് ലഹരിവസ്തുക്കളും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പ്രോസിക്യൂഷന് റഫർ ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്തുകാരെ നേരിടാൻ ശക്തമായി നിരീക്ഷണവും നടപടികളും തുടരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തേക്ക് മയക്കുമരുന്ന് കൊണ്ടുവരാനോ വ്യാപാരം ചെയ്യാനോ ശ്രമിക്കുന്നവരെ പിടികൂടുന്നതിനുള്ള പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.