ബൺസ് രഘു

കാറുകൾ ഉരസിയതിന് വ്യവസായിയെ കുത്തിക്കൊന്നു; രണ്ടു പേർ അറസ്റ്റിൽ

മംഗളൂരു: കുന്താപുരത്തെ വ്യവസായി രാഘവേന്ദ്ര ഷെരിഗാർ എന്ന ബൺസ് രഘു (42) കുത്തേറ്റ് മരിച്ച കേസിൽ ശിവമോഗ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ. ശഫീഉല്ല(40), എം. ഇമ്രാൻ(43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും കുന്താപുരം അഡി. സിവിൽ-മജിസ്റ്റ്രേറ്റ് കോടതി (രണ്ട്) മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോവുന്നു

ഞായറാഴ്ച വൈകീട്ട് ഏഴരയോടെ കുന്താപുരം ഡൽഹി ബസാറിലെ ചിക്കൻസ്റ്റാൾ റോഡിലാണ് രഘു അക്രമത്തിന് ഇരയായത്. അറസ്റ്റിലായവർ സഞ്ചരിച്ച കാറും രഘുവിന്റെ കാറും തമ്മിൽ ചെറുതായി ഉരസിയിരുന്നു. ഈ പ്രശ്നം നാട്ടുകാർ ഇടപെട്ട് രമ്യമായി പരിഹരിച്ചതിന് പിന്നാലെ അക്രമികളിൽ ഒരാൾ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതര നിലയിൽ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രഘു തിങ്കളാഴ്ച മരിച്ചു.

കേസ് അന്വേഷണത്തിന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ.കെ.അരുൺ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു. ഈ സംഘങ്ങൾ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നും ദൃക്സാക്ഷി മൊഴികൾ അവലംബിച്ചും നടത്തിയ അന്വേഷണത്തിലാണ് അക്രമികൾ പിടിയിലായത്.

Tags:    
News Summary - Buns Raghu murder accused sent to 3 days' police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.