മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലിരെക്കെ ആശുപത്രിയിലിൽ നിന്നു രക്ഷപ്പെട്ട മോഷണ കേസ് പ്രതിയെ 24മണിക്കൂറിനകം അതേവാർഡിൽ തിരിച്ചെത്തിച്ച് പൊലീസ്. മുംബൈയിലെ കസ്തൂർബ ആശുപത്രിയിലാണ് സംഭവം. ഇന്ദിരാ നഗർ നിവാസിയായ നസീം അയൂബ് ഖാനെ മൻഖുർദ് എന്നയാളാണ് പൊലീസിന്‍റെ പിടിയിലായത്. ആശുപത്രിയിലെ ശുചിമുറിയുടെ ജനൽ വഴിയാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ജൂലൈ 30നാണ് അയൂബ് ഖാനെ മോഷണക്കുറ്റത്തിന് പൊലീസ് അറസ്റ്റുചെയ്തത്. മെഡിക്കൽ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് അയൂബ് ഖാനെ കസ്തൂർബ ആശുപത്രിയിലെ കോവിഡ് വാർഡിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റി. അണുബാധയുണ്ടാവാൻ സാഹചര്യമുള്ളതിനാൽ പൊലീസിന് ഐ.സി.യുവിലേക്ക് പ്രവേശനം ഇല്ലായിരുന്നു. പ്രതി രക്ഷപ്പെടാതിരിക്കാനായി ഇയാളുടെ കൈവിലങ്ങ് കട്ടിലുമായി ബന്ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതി ശുചിമുറിയുടെ ജനലിലൂടെ രക്ഷപ്പെടുകയായിരുന്നു.
എല്ലാ 15-20 മിനിറ്റ് കൂടുമ്പോഴും കോൺസ്റ്റബിൾമാർ പ്രതി കിടക്കയിലൂണ്ടോ എന്ന് ശ്രദ്ധിച്ചിരുന്നു. വ്യാഴായ്ച രണ്ടുമണിയോടെ ഇയാളെ ഐ.സി.യുവിൽ നിന്നും കാണാതാവുകയും തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു. പ്രതി എങ്ങനെ കൈവിലങ്ങ് തുറന്നു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
സൂചന ലഭിച്ചതിനെ തുടർന്ന് രക്ഷപ്പെട്ട അയൂബ് ഖാനെ ബൈകുല ബ്രിഡ്ജിന് സമീപത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് തന്നെ തിരികെയെത്തിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.