വി​ഷ്ണു, അ​തു​ൽ

പൂട്ടിക്കിടന്ന വീട്ടിൽ മോഷണം: പ്രതികൾ പിടിയിൽ

കൊ​ല്ലം: പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. ആ​ശ്രാ​മം കാ​വ​ടി​പ്പു​റ​ത്ത് പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ​വീ​ട്ടി​ൽ വി​ഷ്ണു (24), ആ​ശ്രാ​മം സ​മൃ​തി​ന​ഗ​റി​ൽ കു​രു​വേ​ലി​പ​ടി​ഞ്ഞാ​റ്റ​തി​ൽ അ​തു​ൽ(26) എ​ന്നി​വ​രാ​ണ് കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ആ​ശ്രാ​മം ഇ.​എ​സ്.​ഐ ഹോ​സ്​​പി​റ്റ​ലി​ന്‍റെ പൂ​ട്ടി​ക്കി​ട​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു മോ​ഷ​ണം. ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പ്ലം​ബി​ങ്, വൈ​ദ്യു​തി​ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ മോ​ഷ്ടി​ക്കു​ക​യാ​യി​ര​ു​ന്നു. കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത ഈ​സ്റ്റ് പൊ​ലീ​സ്​ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ശേ​ഖ​രി​ച്ചാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ഈ​സ്റ്റ് പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​മേ​ഷ്, ഷ​ബ​നം, സി.​പി.​ഒ​മാ​രാ​യ അ​ജ​യ​കു​മാ​ർ, അ​നു ആ​ർ. നാ​ഥ്, ഷെ​ഫീ​ക്ക്, ഷൈ​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - Burglary in a locked house: Suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.