വെള്ളറട: ആളില്ലാത്ത സമയത്ത് വീട് കുത്തി തുറന്ന് 15,000 രൂപയും പട്ടുസാരികളും കവര്‍ന്നു. സംസ്ഥാന അതിര്‍ത്തിയായ തമിഴ്നാടിലെ കാനത്ത്കോണം റോഡരികത്ത് വീട്ടില്‍ വിമുക്ത ഭടനായ ഗോപിയുടെ വീട്ടിലാണ് മോഷണം. കുടുംബവും സമീപത്ത് താമസിക്കുന്ന മകന്റെ വീട്ടില്‍ രാത്രി കിടക്കാൻ പോയിട്ട് തിരികെ വരുമ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്.
വീടിന്റെ മുന്നിലുള്ള കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. അലമാരയും ഉള്ളിലെ കതകുകളും തകര്‍ത്തു. അലമാരയിലിരുന്ന 15,000 രൂപയും വിലപിടിപ്പുള്ള പട്ടുസാരികളും കവര്‍ന്നു. പളുകല്‍ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി. മോഷ്ടാവിന്റേതെന്നു കരുതുന്ന ഒരു ടവല്‍ ഉപേക്ഷിച്ച് നിലയില്‍ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.