പാലക്കാട്: മലമ്പുഴയിലെ ജനവാസമേഖലയോട് ചേർന്ന് വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹത്തിൽ ശനിയാഴ്ച ശാസ്ത്രീയ പരിശോധന നടത്തും. ബുധനാഴ്ച പോസ്റ്റുമോർട്ടം നടത്തിയതിൽ മരണകാരണം പൊള്ളലേറ്റാണെന്ന് വ്യക്തമായെങ്കിലും കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ജില്ല ആശുപത്രിയിൽ സുക്ഷിച്ച മൃതദേഹം ശനിയാഴ്ച ശാസ്ത്രീയ പരിശോധക്ക് വിധേയമാക്കുന്നത്. അന്വേഷണം അയൽസംസ്ഥാന ജില്ലയിലേക്കും വ്യാപിപ്പിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.