അ​ച്ചു​മോൻ

വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: ബസ് ക്ലീനർ അറസ്റ്റിൽ

എരുമേലി: ബസിൽ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ചതിന് വെള്ളാവൂർ ചെറുവള്ളി അടാമറ്റം തോപ്പിൽപാത വീട്ടിൽ അച്ചുമോനെ (24)എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി എരുമേലി റൂട്ടിൽ ഓടുന്ന ബസിലെ ക്ലീനറാണ് ഇയാൾ. പല ദിവസങ്ങളിലായി വിദ്യാർഥിനിയെ ഉപദ്രവിക്കുകയായിരുന്നു.

എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഒ വി.വി. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. അനീഷ്, അബ്ദുൽ അസീസ്, എ.എസ്.ഐ ഷീന മാത്യു, സി.പി.ഒമാരായ ഷാജി ജോസഫ്, എം.കെ. കൃപ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Bus cleaner arrested for sexually assaulting a student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.