ഓച്ചിറ: ജില്ലയിൽ അഞ്ച് യുവാക്കൾ കഞ്ചാവുമായി പോലീസിന്റെ പിടിയിൽ. 30 കിലോ കഞ്ചാവുമായാണ് യുവാക്കൾ പൊലീസിന്റെ പിടിയിലായത്. നീണ്ടകര, അനീഷ് ഭവനത്തിൽ കുമാർ (28), ചവറ, മുകുന്ദപുരം, തുരുത്തിയിൽ, ഷൈബുരാജ് (35), ചവറ, തോട്ടിൻ വടക്ക്, വിഷ്ണു ഭവനിൽ വിഷ്ണു (26), ചവറ, വൈങ്ങോലിൽ തറവാട്ടിൽ, ജീവൻഷാ (29), ചവറ, പന്മന, കാവയ്യത്ത് തെക്കതിൽ പ്രമോദ് (32) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘവും ഓച്ചിറ പൊലീസും സംയുകതമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഓച്ചിറ സ്കൈ ലാബ് ജങ്ഷന് സമീപം പ്രതികൾ സഞ്ചരിച്ച് വന്നിരുന്ന കാർ തടഞ്ഞ് നിർത്തി നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി കടത്തിക്കൊണ്ട് വന്ന 30 കിലോ കഞ്ചാവ് പൊലീസ് സംഘം പിടിച്ചെടുത്തത്.
കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂൾ കോളജ് വിദ്യാർഥികൾക്കും മറ്റും വിതരണത്തിനായി ഒഡിഷയിൽ നിന്നും കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ആഡംബര ജീവിതം നയിക്കുന്നതിനായി ഒഡിഷയിൽ നിന്നും സ്ഥിരമായി വ്യാവസായിക അടിസ്ഥാനത്തിൽ കഞ്ചാവും മറ്റും എത്തിച്ച് ജില്ലയിൽ വിതരണം നടത്തിവരികയായിരുന്നു ഇവർ. പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നിർദേശപ്രകാരം ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ അജേഷിന്റെറ നേതൃത്വത്തിൽ എസ്.ഐമാരായ തോമസ്, സുനിൽ, സന്തോഷ് എസ്.സി.പി.ഒമാരായ ശ്രീജിത്, രാജേഷ് എന്നിവർക്കൊപ്പം എസ്സ്.ഐ കണ്ണെന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.