പാലക്കാട്: ദേശീയപാതയില്‍ പുതുശ്ശേരി ൈഫ്ല ഓവറില്‍ വാഹനങ്ങള്‍ കുറുകെയിട്ട് കാര്‍ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ മൂന്നുപേർ കൂടി പിടിയില്‍. കന്നിമാരി ചെറിയ കല്യാണപ്പേട്ട അഭിജിത് (24), ചിറ്റൂർ വിളയോടി അർജുൻ സുരേഷ് (25), ചിറ്റൂർ നന്ദിയോട് പ്രശാന്ത് (അജിത്ത്-27) എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്. ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. ൈഫ്ല ഓവറില്‍ ടിപ്പറും കാറുകളും ഉപയോഗിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും പണവും തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. ശേഷം കാര്‍ ഒറ്റപ്പാലത്ത് ഉപേക്ഷിച്ചിരുന്നു. ജനുവരി 13ന് കേസിലെ പ്രതിയായ എലപ്പുള്ളി കോഴിപ്പാറ കൊട്ടില്‍പ്പാറ രവി, 21ന് പത്തിരിപ്പാല അകലൂര്‍ കൊടക്കാട് നൗഷാദ്, 24ന് വണ്ടിത്താവളം കന്നിമാരി കളപ്പുരച്ചള്ള കാവില്ക്കളം വീട്ടില്‍ വിനു (വിനോദ്), ഫെബ്രുവരി മൂന്നിന് കന്നിമാരി ചെറിയ കല്യാണപ്പേട്ട അപ്പുക്കുട്ടൻ എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോടതിയിൽ ഹാജരാക്കിയ അഭിജിത്, സുരേഷ് എന്നിവരെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. പ്രശാന്തിനെ കോടതി റിമാൻഡ് ചെയ്തു.
സി.സി.ടി.വി കാമറകള്‍ നിരീക്ഷിച്ചും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാവുമെന്നും കസബ ഇന്‍സ്പെക്ടര്‍ എന്‍.എസ്. രാജീവ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പിമാരായ പി.സി. ഹരിദാസ്, ദേവസ്യ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ എന്‍.എസ്. രാജീവ്, എ. ദീപകുമാര്‍, ഇ.ആര്. ബൈജു, കെ. ഹരീഷ്, എസ്.ഐ എസ്. അനീഷ്, എ.എസ്.ഐ ടി.എ. ഷാഹുല്‍ ഹമീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.