മു​ഹ​മ്മ​ദ് ബ​ഷീ​ർ

ഉപയോഗിക്കാൻ നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവം: ഒരാൾ അറസ്​റ്റിൽ

അ​രീ​ക്കോ​ട്: 15 ദി​വ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യ കാ​ർ തി​രി​ച്ചു​ന​ൽ​കാ​തെ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. ചെ​റു​വാ​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന മാ​നു​പ്പ​യെ​യാ​ണ്​ (31) അ​രീ​ക്കോ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മു​ണ്ടം​പ​റ​മ്പ് സ്വ​ദേ​ശി അ​ബ്​​ദു​റ​ഷീ​ദി​െൻറ 3.8 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന കാ​ർ തി​രി​ച്ചു​ന​ൽ​കാ​തെ കൈ​മാ​റ്റം ചെ​യ്ത്​ ക​ട​ത്തി​യ​താ​ണ് കേ​സ്. നാ​ലാം പ്ര​തി​യാ​ണി​യാ​ൾ.

കാ​ണാ​താ​യ കാ​ർ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. പ്ര​തി​ക​ൾ കാ​ർ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി അ​രീ​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ സി.​വി. ലൈ​ജു മോ​ൻ പ​റ​ഞ്ഞു. മ​റ്റു പ്ര​തി​ക​ളാ​യ ചെ​റു​വാ​യൂ​ർ കാ​സിം, മു​ഹ​മ്മ​ദ​ലി ഒ​ഴു​കൂ​ർ, ത​ട​പ്പ​റ​മ്പ് മു​ജീ​ബ്റ​ഹ്മാ​ൻ എ​ന്നി​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വാ​ഹ​നം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ത്തി എ​ന്ന് സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി എ​സ്.​എ​ച്ച്.​ഒ പ​റ​ഞ്ഞു. നി​ല​വി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ഞ്ച​ന ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. പ്ര​തി​യെ മ​ഞ്ചേ​രി സി.​ജെ.​എം കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അനധികൃത എഴുത്ത് ലോട്ടറി: രണ്ടുപേർ അറസ്​റ്റിൽ

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മൂ​ഴി​പ്പാ​ടം കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത എ​ഴു​ത്ത് ലോ​ട്ട​റി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ. മൂ​ഴി​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ ഷി​നു (38), ശ്രീ​ജി​ത്ത്‌ (26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു​പേ​രും മൂ​ഴി​പ്പാ​ട​ത്തെ വീ​ടി​ന്​ സ​മീ​പ​ത്തു​െ​വ​ച്ച് വാ​ട്സ്​​ആ​പ്പി​ൽ എ​ഴു​ത്ത് ലോ​ട്ട​റി​ക്കു​ള്ള അ​ക്ക​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നി​ട​യി​ൽ അ​രീ​ക്കോ​ട് എ​സ്.​എ​ച്ച്.​ഒ ലൈ​ജു​മോ​​ൻ, എ​സ്.​ഐ അ​ബ്​​ദു​ൽ അ​സീ​സ്, മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തി​െൻറ പി​ടി​യി​ലാ​യ​ത്. എ​ഴു​ത്ത് ലോ​ട്ട​റി ആ​ക്ട് പ്ര​കാ​രം കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് പ്ര​തി​ക​ളെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Car hijacking: One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.