കാഞ്ഞങ്ങാട്: ഹോസ്ദുർഗിൽ നടന്ന അർബൻ സഹകരണ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പൊലീസ് സംഘത്തെ ആക്രമിച്ചതിന് 25 സി.പി.എം പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വിപിൻ ബല്ലത്ത്, അനീഷ്, വിനീഷ്, സബിൻ മണിയോട്ട്, ബാബു കണ്ടാലറിയാവുന്ന 20 സി.പി.എം പ്രവർത്തകർക്കെതിരെയാണ് കേസ്. ചിറ്റാരിക്കാൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, ഹോസ്ദുർഗ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ അജിത്ത്, സുജിൽ എന്നിവർക്ക് പരിക്കേറ്റ സംഭവത്തിലാണ് കേസ്. അക്രമത്തെ തുടർന്ന് നടന്ന ലാത്തിച്ചാർജിലും അക്രമത്തിലുമായി നിരവധി പേർക്ക് പരിക്കേറ്റു.
യു.ഡി.എഫ്, സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് പൊലീസിനു നേരെ ആക്രമണം നടന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം നേതാവ് ഷിബിനെ (32) ആക്രമിച്ചതിന് സുബിൻ, നിഥിൻ, പ്രശാന്ത്, വിപിൻ, വിജയൻ ഉൾപ്പെടെ 50 സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പേരിലും ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മറ്റൊരു കോൺഗ്രസ് നേതാവിനെ ആക്രമിച്ചതിന് 25 ഡി.വൈ എഫ് ഐ പ്രവർത്തകർക്കെതിരെ നേരത്തേ പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.