പറവൂർ: ഉടമയെ കബളിപ്പിച്ച് ജ്വല്ലറിയിൽനിന്ന് മൂന്നു പവന്റെ ആഭരണം മോഷ്ടിച്ചു. പറവൂർ മെയിൻ റോഡിൽ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന തെക്കിനേടത്ത് 916 ജ്വല്ലറിയിൽനിന്നാണ് മാല മോഷ്ടിച്ചത്. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. 35 വയസ്സ് തോന്നിക്കുന്ന യുവാവ് വിവാഹ ആവശ്യത്തിന് മാല വേണമെന്ന് പറഞ്ഞാണ് ജ്വല്ലറിയിലെത്തിയത്.
ഉടമ ജോണി വിവിധ തരം മാലകൾ കാണിച്ചു ഒടുവിൽ മൂന്നു പവന്റെ മാല തെരഞ്ഞെടുക്കുകയായിരുന്നു. പണമെടുത്ത് തിരിച്ചു വരാം എന്ന് പറഞ്ഞ് യുവാവ് പുറത്തിറങ്ങി 10 മിനിറ്റിനകം തിരിച്ചെത്തി. മാല പൊതിഞ്ഞ് ജ്വല്ലറി ഡബ്ബയിലാക്കി കൗണ്ടറിൽ വെക്കുന്നതിനിടെ അനുയോജ്യമായ താലികൂടി യുവാവ് ആവശ്യപ്പെട്ടു.
താലിയുടെ സാമ്പിൾ കാണിക്കാൻ ജോണി തിരിയുന്നതിനിടെ യുവാവ് മാലയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ജോണി പിന്നാലെ റോഡി ലേക്കെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. പറവൂർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.