ഭോപ്പാൽ: സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ 14കാരിയെ കഴുത്തറുത്ത് 15കാരൻ. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
സ്‌കൂളിലെ ജൂനിയറായ എട്ടാം ക്ലാസ് വിദ്യാർഥിനി സഹോദരിയോടൊപ്പം മാർക്കറ്റിൽ എത്തിയപ്പോഴാണ് 15കാരനെ കണ്ടുമുട്ടുന്നത്. ഒമ്പതാം ക്ലാസുകാരൻ പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തുകയും സുഹൃത്തുക്കളാകാമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അതിന് വിസമ്മതിച്ച പെൺകുട്ടിയെ 15കാരൻ മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിനിടെ പെൺകുട്ടിയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്. കൃത്യത്തിന് ശേഷം ആൺകുട്ടി സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഒളിവിൽ പോയ പ്രതിയെ ഉടൻ കണ്ടെത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.