ആനക്കര: സംശയ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്തയാളെ വെട്ടി പരിക്കേല്‍പ്പിച്ചു. ആനക്കര ഹൈസ്കൂളിന് സമീപം കാക്രാംകുന്ന് കുറ്റിക്കാട്ട് പറമ്പില്‍ ചന്ദ്രനാണ് (50) വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് സംഭവം.
സംശയ സാഹചര്യത്തില്‍ ചന്ദ്രെൻറ സഹോദരെൻറ വീടിന് സമീപം കണ്ട യുവാവിനെ ചോദ്യം ചെയ്തതോടെയാണ് തർക്കമുണ്ടായത്. ഇരുമ്പുവടി കൊണ്ട് തലക്ക് അടിച്ച ശേഷം വെട്ടുകത്തി ഉപയോഗിച്ച് വലത് കൈയിൽ വെട്ടുകയായിരുന്നെന്ന് ചന്ദ്രൻ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ആദ്യം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്കും കൈയിനുമായി 17ഓളം തുന്നലുണ്ട്. തൃത്താല പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.