തിരൂർ: തൃപ്രങ്ങോടിൽ മദ്റസ അധ്യാപകനെ അക്രമിച്ചതായി പരാതി. തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുഅദ്ദിനും കമ്മിറ്റിക്ക് കീഴിലെ മദ്റസയിലെ പത്താംതരം അധ്യാപകനുമായ ഫൈസല്‍ റഹ്മാനാണ് മർദനമേറ്റത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പള്ളിയിലെ താമസ മുറിയില്‍ വിശ്രമിക്കുമ്പോഴാണ് വീട്ടിലെ ഒരംഗത്തിന് സുഖമില്ലെന്നും പ്രാര്‍ഥിക്കാന്‍ കൂടെ വരണമെന്നും പറഞ്ഞ് മാസ്ക് ധരിച്ച മൂന്നു പേര് പള്ളിയുടെ മുകള്‍ നിലയിലുള്ള മുറിയിലെത്തിയത്. സംഘത്തോടൊപ്പം കാറിനടുത്തെത്തിയപ്പോള്‍ പന്തികേട് തോന്നി നടന്നുവരാമെന്ന് അറിയിച്ചതോടെ സംഘം ആക്രമിക്കുകയും ശേഷം കാറില്‍ രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഫൈസല്‍ റഹ്മാന് പറഞ്ഞു. പ്രണയത്തിനും ലഹരിക്കുമെതിരെ കഴിഞ്ഞ ദിവസം പത്താംതരത്തില്‍ ഇദ്ദേഹം ക്ലാസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. മുഖത്തുള്‍പ്പടെ പരിക്കുണ്ട്. തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.