ബേഡകം: യെസ് ബാങ്കിന്റെ തിരുവനന്തപുരം ശാഖയിൽനിന്ന് കോടികളുടെ ഈടുരഹിത വായ്പ വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയില്‍ യുവതികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. തിരുവനന്തപുരം പുതുശ്ശേരിമുക്ക് മുട്ടിയാനയിലെ അനീഷ്, ബന്തടുക്ക പടുപ്പിലെ സോളി ജോസഫ്, കൊല്ലം സ്വദേശികളായ ഷീബ, അപ്പു, സിന്ധു എന്നിവര്‍ക്കെതിരെയാണ് കേസ്. ബന്തടുക്ക മാനടുക്കം വീട്ടിയാടിയിലെ സുനീഷ് ജോസഫിന്റെ പരാതിയിലാണ് കേസ്.
സുനീഷിന് രണ്ട് കോടി രൂപയാണ് സോളി ജോസഫ് വായ്പ വാഗ്ദാനം ചെയ്തത്. ഈടും ആവശ്യമില്ലെന്നാണ് വാഗ്ദാനം. മറ്റ് നാലുപേരെ സോളി ജോസഫാണ് സുനീഷിന് പരിചയപ്പെടുത്തിയത്. അനീഷ് സുനീഷ് ജോസഫിനെ വിളിച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി സംസാരിക്കുകയും വായ്പ ലഭിക്കാനുള്ള പ്രോസസിങ് ഫീസായി 12,40,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. തുക അയക്കേണ്ട ബാക്ക് അക്കൗണ്ടുകളെകുറിച്ചുള്ള വിവരം നല്‍കുകയും ചെയ്തു. ഇതുപ്രകാരം ഷീബയുടെ പേരിലുള്ള ഫെഡറല്‍ ബാങ്ക് കൊളത്തൂപ്പുഴ ശാഖയിലെയും സൗത്ത് ഇന്ത്യന്‍ ബാങ്ക് എരൂര്‍ ശാഖയിലെയും അക്കൗണ്ടുകളിലേക്ക് സുനീഷ് 2021ൽ പണം അയച്ചു. എന്നാല്‍, വായ്പ ലഭിച്ചില്ല. പ്രോസസിങ് ഫീസായി നൽകിയ തുക തിരികെ കിട്ടിയതുമില്ല.
തുടർന്ന് സുനീഷ് ബേഡകം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുമ്പ് മുന്നാട് സ്വദേശി ശശിധരന്റെ 1.42 കോടി രൂപ ഇതേ കേസിലെ പ്രതികള്‍ കൈക്കലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.