എലിക്കുളത്തെ സംഘർഷം: ഒരാള്‍കൂടി അറസ്റ്റില്‍

പൊ​ൻ​കു​ന്നം: എ​ലി​ക്കു​ളം കു​രു​വി​ക്കൂ​ട് ക​വ​ല​യി​ൽ യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ.പൂ​വ​ര​ണി ഇ​ട​മ​റ്റം ഭാ​ഗ​ത്ത് ന​ടു​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്താ​ണ്​ (23) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍ന്ന് കു​രു​വി​ക്കൂ​ട് ഭാ​ഗ​ത്തു​വെ​ച്ച്​ പ്രദേവാസി​ക​ളാ​യ യു​വാ​ക്ക​ളെ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളാ​യ ച​ന്തു സാ​ബു, നെ​ബു ലോ​റ​ൻ​സ്, അ​ഖി​ൽ കെ. ​സു​ധാ​ക​ര​ൻ, ആ​കാ​ശ് രാ​ജു, അ​വി​നാ​ശ് രാ​ജു, കെ.​പി. സീ​ജ​ൻ, ജി. ​ബി​നു, എ​ൻ.​ആ​ർ. റെ​ജി എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.എ​സ്.​എ​ച്ച്.​ഒ എ​ൻ. രാ​ജേ​ഷ്, എ​സ്.​ഐ പി.​ടി. അ​ഭി​ലാ​ഷ്, എ.​എ​സ്.​ഐ അ​ജി​ത്കു​മാ​ർ, സി.​പി.​ഒ മാ​രാ​യ ജ​യ​കു​മാ​ർ, കി​ര​ൺ കെ.​ക​ർ​ത്ത എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - conflict in elikulam: One more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.