വെള്ളറട: പള്ളി ഭരണസമിതിയുടെ വോട്ടേഴ്സ് ലിസ്റ്റില്‍നിന്ന് 93 പേരുടെ പേര് ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. മണത്തോട്ടം സി.എസ്.ഐ സഭയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ആക്രമണത്തില്‍ വിനോദ് (33), സജി (24) എന്നിവര്‍ക്ക് പരിക്കേറ്റു. കൈക്കും ഷോള്‍ഡറിനും പൊട്ടലുണ്ട്. ഇരുവരും വെള്ളടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചര്‍ച്ചിന് സമീപമുള്ള സഹോദരങ്ങളാണ് ആക്രമിച്ചതെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. പള്ളിയിലെ പ്രധാന ചുമതല വഹിച്ചിരുന്നവരുടെ പേരുകളടക്കമാണ് വോട്ടേഴ്സ് ലിസ്റ്റില്‍നിന്ന് ഇപ്പോഴത്തെ ഭരണസമിതി നീക്കം ചെയ്തതത്രെ. ഇതുസംബന്ധിച്ച പരാതി മഹായിടവകക്കും ബന്ധപ്പെട്ട അധികൃതർക്കും നല്കിയിട്ടുണ്ടായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ആക്രമണം. വിനോദിന്റെയും സജിയുടെയും പരാതിയില്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.