ക്രിമിനൽ കേസ്​ ഹരജി: പൊലീസ് റിപ്പോർട്ട്​ വൈകിയാൽ കർശന നടപടിയെന്ന് ഹൈകോടതി

കൊച്ചി: ക്രിമിനൽ കേസ്​ ഹരജികളിൽ റിപ്പോർട്ട്​ നൽകാൻ പൊലീസ് വൈകിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഹൈകോടതി. മിക്ക കേസുകളിലും റിപ്പോർട്ട്​ തേടിയാൽ ലഭിക്കാത്ത അവസ്ഥയുണ്ട്​. കോടതി നിർദേശപ്രകാരം പ്രോസിക്യൂട്ടർമാർ പൊലീസ് സ്റ്റേഷനിൽനിന്ന് റിപ്പോർട്ട്​ തേടിയാൽ ലഭിക്കാറില്ലെന്നും വ്യക്തമാക്കിയാണ്​ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്‍റെ മുന്നറിയിപ്പ്​. പ്രോസിക്യൂട്ടർമാർ റിപ്പോർട്ട് ആവശ്യപ്പെട്ടാൽ നൽകണമെന്ന് എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകാൻ സംസ്ഥാന പൊലീസ്​ മേധാവിക്കും സിംഗിൾബെഞ്ച് നിർദേശം നൽകി.

ചെഗുവേരയുടെ ഫ്ലക്സ് മാറ്റിവെക്കുന്നത്​ സംബന്ധിച്ച തർക്കത്തെ തുടർന്ന് തിരുവനന്തപുരം വട്ടക്കരിക്കകം സ്വദേശി അനിൽകുമാറിനെ ആക്രമിച്ച കേസിലെ പ്രതികൾ കേസ് റദ്ദാക്കാൻ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. തിരുവനന്തപുരം ശ്രീകാര്യം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹൈകോടതി നിർദേശപ്രകാരം പ്രോസിക്യൂട്ടർ റിപ്പോർട്ട് തേടിയെങ്കിലും ലഭിച്ചില്ല. ഒക്ടോബർ 26നകം റിപ്പോർട്ട്​ നൽകിയില്ലെങ്കിൽ ശ്രീകാര്യം സ്റ്റേഷനിലെ സി.ഐ നേരിട്ട് ഹാജരാകേണ്ടിവരുമെന്നും ഹൈകോടതി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Criminal case plea: High court says strict action if police report is delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.