മൂവാറ്റുപുഴ: സെബയിൻ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽനിന്ന് വെള്ളിയാഴ്ച രാവിലെ പുറത്തെടുത്തശേഷം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടത്തി ഉച്ചകഴിഞ്ഞ് മൂന്നോടെ പള്ളിയിൽ എത്തിച്ച് വീണ്ടും ഖബറടക്കി.
ഖബർ തുറന്ന് മൃതദേഹം പുറത്തെടുക്കാൻ തഹസിൽദാർ കെ.എസ്. സതീഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ കെ.എൻ. രാജേഷ് തുടങ്ങിയവരും എത്തി. ഗർഭസ്ഥശിശുവിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മാതാവ് നൽകിയ പരാതിയിൽ വ്യാഴാഴ്ച അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ എത്തിയ യുവതിയുടെ ഗർഭസ്ഥ ശിശു മരണപ്പെട്ടത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണം എന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളും, ആശുപത്രി ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായി.
ഡോക്ടർ അടക്കമുള്ള ജീവനക്കാരെ ആക്രമിച്ചെ ന്ന ആശുപത്രി അധികൃതരുടെ പരാതിയിൽ യുവതിയുടെ ഭർത്താവ് അടക്കം രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചികിത്സാപിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുട്ടിയുടെ മാതാവ് ആവർത്തിച്ചു. ആശുപത്രിയില്‍ കൃത്യമായ പരിചരണമോ ചികിത്സയോ ലഭിച്ചില്ലെന്നും സംഭവത്തിൽ ആശുപത്രി അധികൃതർ കളവ് പ്രചരിപ്പിക്കുകയാെണന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.