മണ്ണാർക്കാട്: ഒരു മാസം മുമ്പ് സ്കൂൾ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് രക്ഷിതാക്കളും പഞ്ചായത്ത് അംഗവും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 28നാണ് കുമരംപുത്തൂർ പള്ളിക്കുന്ന് മുസ്ലിയാരകത്ത് അഹമ്മദ് ബാബുവിന്റെയും ജൻസീറയുടെയും മകളായ റിൻഷ ഷെറിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
10ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മന്ദഗതിയിലാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
സമീപ വാസിയായ യുവാവുമായി അടുപ്പത്തിലായിരുന്ന റിൻഷയുടെ വിവാഹം 18 വയസ്സ് പൂർത്തിയാകുമ്പോൾ നടത്താമെന്ന് ഇരു വീട്ടുകാരും കരാറുണ്ടായിരുന്നതായും എന്നാൽ, പിന്നീട് കുട്ടിയെ യുവാവ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നുള്ള പ്രശ്നങ്ങളാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും ഇതുസംബന്ധിച്ച് വ്യക്തമായ പരാതി പാലക്കാട് പൊലീസ് സൂപ്രണ്ടിന് നൽകിയിട്ടും അന്വേഷണം മന്ദഗതിയിലാണെന്നും കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ കോപ്പി പോലും നൽകിയിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു. പഞ്ചായത്ത് അംഗം റസീന വറോടനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.