തിരൂർ: തിരുനാവായയിൽ പട്ടാപ്പകൽ വീട്ടമ്മയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ തി രൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊടക്കൽ വാവൂർകുന്ന് കല്ലിങ്ങൽ പറമ്പിൽ സുഭാഷിനെയാണ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അക്രമം.
തിരുനാവായ ഐശ്വര്യ ഭവനിൽ പരേതനായ കളത്തുംപറമ്പിൽ വാസുദേവെൻറ ഭാര്യ വിലാസിനിയെ (45) ഓട് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തിരുനാവായ പഞ്ചായത്ത് ഓഫിസിനു പിന്നിലുള്ള വീട്ടിനുപുറത്ത് അരി കഴുകിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം.
സാരമായ പരിക്കുകളോടെ വീട്ടമ്മയെ കൊടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഫാൻസി കടയിൽ വെച്ച് വീട്ടമ്മയുമായി നാല് ദിവസം മുമ്പ് പ്രതി തർക്കിച്ചിരുന്നു. ഇതിെൻറ പ്രതികാരമായാണ് അക്രമം. തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിെൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.