അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

തിരൂർ: പറവണ്ണ സ്വദേശിയും അയൽവാസിയുമായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. പറവണ്ണ താമരശ്ശേരി ഹുസൈനെയാണ് (50) തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് പ്രതി മദ്യപിച്ച് മുൻ വൈരാഗ്യത്തിൽ സമീപവാസികളായ യുവാക്കളെ ആക്രമിച്ചത്. വയറിന് ഗുരുതര പരിക്കേറ്റ യുവാക്കളിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒളിവിൽ പോയ പ്രതിയെ ചാവക്കാട്ടുള്ള വീട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. തിരൂർ പ്രബേഷൻ എസ്.ഐ സനീത്, സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണിക്കുട്ടൻ, ധനീഷ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Defendant arrested for stabbing neighbor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.