തിരുവനന്തപുരം: വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തുമ്പ പുതുവൽ പുരയിടത്തിൽ ജോളി എന്ന എബ്രഹാം ജോൺസണെയാണ് (39) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 19നാണ് വീട്ടമ്മക്കുനേരെ അതിക്രമം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴക്കൂട്ടം സൈബർസിറ്റി എ.സി.പി ഹരി സി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ നിഥിൻ, ജിനു, സി.പി.ഒമാരായ സജാദ്ഖാൻ, ബിനു, റജി, ചിന്നു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള എബ്രഹാം ജോൺസൺ 2015ലെ ഒരു ബലാത്സംഗ കേസിൽ രണ്ട് വർഷത്തെ തടവുശിക്ഷ അനുഭവിച്ച ആളുമാണ്. കൂടാതെ, പ്രദേശത്തെ സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്തുന്ന നാട്ടുകാർ പരാതി നൽകിയിട്ടുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.