വി​ഷ്ണു​ പ്ര​സാ​ദ്

ബോംബെറിഞ്ഞ് കൊലപാതകശ്രമം മൂന്ന്​ വർഷത്തിനുശേഷം പ്രതി പിടിയിൽ

ക​ല്ല​മ്പ​ലം: മു​ത്താ​ന കൊ​ടു​വേ​ലി​ക്കോ​ണ​ത്തെ കെ.​വി.​എം ബ്ര​ദേ​ഴ്സ് ക്ല​ബി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം ന​ട​ത്തു​ക​യും പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ് ഭാ​ര​വാ​ഹി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യെ മൂ​ന്ന് വ​ർ​ഷ​ത്തി​നു​ശേ​ഷം ക​ല്ല​മ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പാ​രി​പ്പ​ള്ളി കി​ഴ​ക്ക​നേ​ല സു​നി​ത മ​ന്ദി​ര​ത്തി​ൽ വി​ഷ്ണു​പ്ര​സാ​ദ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൃ​ത്യം ചെ​യ്ത​ശേ​ഷം പ​ല​യി​ട​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ​ക്കു​റി​ച്ച് വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി നി​യാ​സ്.​പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല്ല​മ്പ​ലം സി.​ഐ ഫ​റോ​സ്.​ഐ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ്രീ​ലാ​ൽ, ച​ന്ദ്ര​ശേ​ഖ​ർ, വി​ജ​യ​കു​മാ​ർ, ജി.​എ​സ്.​ഐ ജ​യ​ൻ, എ.​എ​സ്.​ഐ ന​ജീ​ബ്, സി.​പി.​ഒ​മാ​രാ​യ വി​നോ​ദ്, ഹ​രി​മോ​ൻ, പ്ര​ശാ​ന്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

2018ൽ ​മ​റ്റൊ​രു കൊ​ല​പാ​ത​ക​ക്കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Defendant arrested three years after bombing attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.