ചെറുതുരുത്തി: കാപ്പ ചുമത്തി നാടുകടത്തിയ ശേഷവും ചെറുതുരുത്തി മേഖലയിൽ പ്രവേശിച്ച് അക്രമങ്ങൾക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ യുവാവിനെ കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ചെറുതുരുത്തി അത്തിക്കപറമ്പ് പാളയം കോട്ടുകാരൻ റെജീബിനെയാണ് (32) മാഹിയിൽ ഒളിവിൽ കഴിയുന്നതിനിടെ പിടികൂടിയത്. 2020ൽ പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയും നാട് കടത്തുകയും ചെയ്തിരുന്നു.
നിയമം ലംഘിച്ച് നിരോധന മേഖലയിൽ പ്രവേശിച്ച പ്രതി ഹണി ട്രാപ്പ്, പിടിച്ചുപറി, കൊലപാതക ശ്രമം, കൊള്ള, ലഹരിവിൽപന തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പൊലീസ് അറിയിച്ചു.
മാഹിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ കെ.എ. ഫക്രുദ്ദീൻ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.