ഒരു വീട്ടിലെ മൂന്നു കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം തടവ്​

തൃശൂർ: ഒരു വീട്ടിലെ മൂന്നു കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും. താന്ന്യം പൈനൂർ കൂന്തറ വീട്ടിൽ ബാബുവിനെയാണ്​ (50) തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്.

പിഴത്തുക ഇരയായ കുഞ്ഞിന് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. 2019ൽ അന്തിക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. അഞ്ചു വയസ്സുകാരി അമ്മയോട് വിവരം പറയുന്നത് കേട്ട് മറ്റു കുട്ടികളും തങ്ങളെ ഉപദ്രവിച്ച വിവരം അറിയിക്കുകയായിരുന്നു.

മറ്റു​ രണ്ട് കേസുകളിൽ വിചാരണ നടക്കുകയാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു ഹാജറായി.

Tags:    
News Summary - Defendant sentenced to five years in prison for sexually abusing three children in a home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.