അടൂർ: ഏനാദിമംഗലം ഇളമണ്ണൂർ പാലമുറ്റത്ത് വീട്ടിൽ സുലോചന, ഭർത്താവ് വേണുഗോപാലൻ നായർ എന്നിവരെ വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ചശേഷം രക്ഷപ്പെട്ട പ്രതികളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കൂടൽ മഠത്തിൽ പുത്തൻവീട്ടിൽ ശ്രീരാജ് (28), കൂടൽ പുന്തലത്ത് വിളയിൽ വിഷ്ണു പി.നായർ (20), തിരുവനന്തപുരം നെയ്യാറ്റിൻകര മൂന്നു കല്ലുംമൂട് ഐരാക്കോട് മേലെ പുത്തൻവീട്ടിൽ ബാഹുലേയൻ (59), കൂടൽ ചെമ്പിലാപറമ്പിൽ വീട്ടിൽ അശ്വിൻ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23ന് രാത്രി ഏഴിനായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം കുറുവടി കൊണ്ട് പരാതിക്കാരിയെയും ഭർത്താവിനെയും ക്രൂരമായി മർദിച്ചശേഷം രക്ഷപ്പെടുകയായിരുന്നു. മുഖം മറച്ചിരുന്നതിനാൽ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കേസ് രജിസ്്റ്റർ ചെയ്ത പൊലീസ് വിവിധ സ്ഥലങ്ങളിലെ സി.സി ടി.വി കാമറകൾ പരിശോധിച്ചതിൽ പ്രതികൾ സഞ്ചരിച്ച വാഹനത്തെ കുറിച്ച് സൂചന ലഭിച്ചു.
വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കേസിലെ ഒന്നാംപ്രതി ശ്രീരാജും പരാതിക്കാരി സുലോചനയും തമ്മിലെ മുൻവൈരാഗ്യമാണ് പ്രതികളെ അക്രമത്തിനു പ്രേരിപ്പിച്ചത്. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിെൻറ മേൽനോട്ടത്തിൽ രൂപവത്കരിച്ച അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരായ അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ്.ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അൻസാജു, അമൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.