പെരിന്തല്‍മണ്ണ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ കാസര്‍കോട് ബേക്കലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും അറസ്റ്റിൽ. നിലമ്പൂര്‍ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍ സെബീറിനെ (25) പെരിന്തല്‍മണ്ണ എസ്.ഐ സി.കെ. നൗഷാദിെൻറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെയാണിത്.
ഒന്നാംപ്രതി കാസർകോട് അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടില്‍ അബ്ദുൽ നാസിര്‍ (24), മൂന്നാംപ്രതി പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ് (19) എന്നിവരെ ഈ മാസം ആദ്യം പിടികൂടിയിരുന്നു. ആഗസ്റ്റ് 27നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അബ്ദുൽ നാസിറിെൻറ നിര്‍ദേശപ്രകാരം സെബീറും മുഹമ്മദ് അനസും സെബീറിെൻറ കാറില്‍ നീലേശ്വരത്തേക്ക് കൊണ്ടുപോയി. കാത്തുനിന്നിരുന്ന അബ്ദുൽ നാസിറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേക്ക് പോവുകയായിരുന്നു. കാറില്‍വെച്ച് പീഡനശ്രമം നടന്നു.
പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയെത്തുടര്‍ന്ന് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ സെബീറിനെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.