അടിമാലി: നേര്യമംഗലം റേഞ്ചിന് കീഴിലെ കുളമാംകുഴി ആദിവാസി കോളനിയോട് ചേര്‍ന്ന് വന്‍ മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഇവരിൽനിന്ന് നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. വാളറ പത്താംമൈല്‍ കുളമാംകുഴി സ്വദേശികളായ ഗോപി ജോബെല്‍ (49), പി. കര്ണന് പീറ്റര്‍ (27), സുധന് ശങ്കരന് (53), ക്ലീറ്റസ് മാത്യു (59), ലിജോ ജോസ് (34) എന്നിവരെയാണ് മൂന്നാര്‍ ഡി.എഫ്.ഒ രാജു കെ.ഫ്രാന്‍സിസ്, നേര്യമംഗലം റേഞ്ച് ഓഫിസര്‍ എസ്.എല്‍. സുനില്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
കുളമാംകുഴി ആദിവാസി കോളനിയോട് ചേര്‍ന്ന് വനഭൂമിയില്‍ നിന്നിരുന്ന അകില് ഉള്‍പ്പെടെ 20 ഓളം വന്മരങ്ങള് കടത്തിയ സംഭവത്തിലാണ് അറസ്റ്റ്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. മേഖലയില്‍നിന്ന് കൂടുതല്‍ മരങ്ങള്‍ കടത്തിയെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടതായി വനംവകുപ്പിന് വിവരം ലഭിച്ചു. ഇതോടൊപ്പം നേര്യമംഗലം റേഞ്ചിന് കീഴിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. 100 മുതല്‍ 200 ഇഞ്ച് വരെയുള്ള അകില്, ചുവന്ന അകില് മരങ്ങളാണ് വെട്ടിക്കടത്തിയവയില്‍ കൂടുതലും. പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ സിജി മുഹമ്മദ്, പി.എസ്. ജയദാസ്, സെക്ഷന്‍ ഫോറസ്റ്റര്‍മാരായ മധു ദാമോദരന്‍, കെ.എം. ലാലു, ബീറ്റ് ഫോറസ്റ്റര്‍മാരായ അബ്ദുൽ കരീം, നോബിള്‍ മാത്യു, കെ.എസ്. രാജീവ്, ദീപ്തി ആര്.രാജ്, ജ്യോതിലഷ്മി എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.